കൈവശം ഉണ്ടായിരുന്നത് കര്‍ണാടക പോലീസിന്റെ വ്യാജ ഐ.ഡിയും വയർലെസ്സ് സെറ്റും…സന്നിധാനത്ത് നിന്ന് പിടികൂടിയത്…

പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞു സന്നിധാനത്തെത്തിയ ആളെ പോലീസ് പിടികൂടി. രാഘവേന്ദ്ര പ്രഭാകര്‍ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കർണാടക സ്വദേശി ആണെന്നാണ് സൂചന. സംശയം തോന്നിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കര്‍ണാടക പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന എത്തിയ ഇയാളുടെ പക്കൽ നിന്നും മാണ്ഡ്യ പോലീസിന്റെ പേരിലുള്ള വ്യാജ ഐ.ഡി. കാര്‍ഡും രണ്ട് വയര്‍ലെസ്സ് സെറ്റുകളും കണ്ടെത്തി. ഇയാള്‍ക്കൊപ്പം മലേഷ്യയില്‍ നിന്നുള്ള നാല് തീര്‍ഥാടകരുമുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.

Related Articles

Back to top button