മകന് നിശ്ചയിച്ച് ഉറപ്പിച്ച വധുവിനെ വിവാഹം കഴിച്ച് അച്ഛൻ….പിന്നാലെ സന്ന്യാസം സ്വീകരിച്ച് മകൻ….
മകന് വിവാഹം കഴിക്കാനായി നിശ്ചയിച്ച് ഉറപ്പിച്ച വധുവിനെ അച്ഛന്‍ വിവാഹം കഴിച്ചെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ഇതിന് പിന്നാലെ മകന്‍ കുടുംബ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
മകന്‍റെ വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായയിനിടെയാണ് അച്ഛനും മകന്‍റെ വധുവും തമ്മില്‍ അടുക്കുന്നതും പ്രണയത്തിലാകുന്നതും. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അച്ഛന്‍റെ പ്രവര്‍ത്തിയില്‍ പ്രകോപിതനായ യുവാവ്, വീട് ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരും നാട്ടുകാരും മകനെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമം നടത്തി. മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി എത്രയും പെട്ടെന്ന് വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും യുവാവ് അതിന് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.