ഡോക്ടര്‍ ചമഞ്ഞ് ഹൃദയ ശസ്ത്രക്രിയ..ഒരു മാസത്തിനിടെ മരിച്ചത്..

മധ്യപ്രദേശിലെ ദാമോ നഗരത്തിലെ ഒരു സ്വകാര്യ മിഷനറി ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.ഒരു മാസത്തിനിടെയാണ് ആശുപത്രിയില്‍ ഏഴ് പേര്‍ മരിച്ചത്. യുകെയില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റാണെന്നാണ് ജോണ്‍ കെം എന്ന പേരില്‍ അറിയപ്പെട്ട വ്യാജ ഡോക്ടറുടെ അവകാശ വാദം.

ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് യഥാര്‍ഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് ആണെന്ന് കണ്ടെത്തിയത്. ഔദ്യോഗിക മരണ സംഖ്യ 7 ആണെങ്കിലും യഥാര്‍ഥത്തില്‍ അതിലും കൂടുതലുണ്ടെന്നാണ് അഭിഭാഷകനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ പ്രസിഡന്റുമായ ദീപക് തിവാരി പറഞ്ഞു. ഇയാള്‍ക്കെതിരെ കേസുണ്ടെന്നും യഥാര്‍ഥ രേഖകള്‍ ഒരിക്കലും കാണിച്ചിട്ടില്ലെന്നും തിവാരി പറഞ്ഞു.ആരോപണം ശക്തമായ സാഹചര്യത്തില്‍ അന്വേഷണ സംഘം ആശുപത്രിയില്‍ നിന്ന് എല്ലാ രേഖകളും പിടിച്ചെടുത്തു. ആള്‍മാറട്ടത്തിനായി ഇയാള്‍ വ്യാജരേഖ ചമച്ചതായി കണ്ടെത്തി.

Related Articles

Back to top button