എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ.. കാർത്തികയുടെ എംബിബിഎസും വ്യാജം..യുവതിക്ക് ഡോക്ടർ ലൈസൻസ് ഇല്ലെന്ന് പൊലീസ്…

വീസ തട്ടിപ്പുകേസിലെ പ്രതി കാർത്തിക പ്രദീപിനു ഡോക്ടർ ലൈസൻസ് ഇല്ലെന്നു പൊലീസ്. കാർത്തിക യുക്രൈനിൽ ‌എംബിബിഎസിന് ചേർന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പഠനം പൂർത്തിയാക്കിയതായോ കേരളത്തിൽ റജിസ്ട്രേഷനെടുത്തതായോ കണ്ടെത്താനായില്ല. വിദേശത്ത് ജോലി വാഗ്‌ദാനംചെയ്‌ത്‌ കോടികളാണ് കാർത്തിക തട്ടിയെടുത്ത‌ത്. തട്ടിപ്പിനായി കാർത്തിക ഉപയോ​ഗിച്ച ‘ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എജ്യുക്കേഷനൽ കൺസൽറ്റൻസി’ക്ക്‌ ലൈസൻസില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തേക്ക്‌ ആളുകളെ കൊണ്ടുപോകാൻ ആവശ്യമായ ലൈസൻസ്‌ സ്ഥാപനത്തിനില്ലെന്നു വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ്‌ എമിഗ്രന്റ്‌സും സ്ഥിരീകരിച്ചിരുന്നു.

കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് കാർത്തികയെ ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംസ്ഥാനമെമ്പാടുമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കാർത്തികയെ വിശദമായി ചോദ്യംചെയ്തു. ഈ മൊഴികൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും.

കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും കസ്‌റ്റഡിയിലെടുക്കുമെന്നാണു സൂചന. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ വിശ്വാസവഞ്ചനയ്‌ക്കാണ്‌ എറണാകുളം സെൻട്രൽ പൊലീസ്‌ കാർത്തികയെ അറസ്റ്റ്‌ ചെയ്‌തത്‌. യുകെയിൽ സോഷ്യൽ വർക്കറായി ജോലിനൽകാമെന്നു പറഞ്ഞ്‌ 5.23 ലക്ഷം രൂപയാണു തൃശൂർ സ്വദേശിനിയിൽനിന്നു തട്ടിയെടുത്തത്‌. എറണാകുളത്തിനു പുറമേ, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്‌ ജില്ലകളിലെ പൊലീസ്‌ സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്‌.

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പു നടത്തിയ യുവതിയെ തൃശ്ശൂർ സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ യുവതിയെ കോഴിക്കോട് നിന്നാണ് പൊലീസ് പിടികൂടിയത്. ഇതിന് പിന്നാലെ യുവതിയുടെ തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവന്നിരുന്നു. പണം നഷ്ടപ്പെട്ടയാളോട് കാർത്തികയുടെ മറുപടിയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.

കാർത്തിയോട് പൈസ ചോദിച്ച് വിളിച്ച ആളും കാർത്തികയും തമ്മിലുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്. എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്? എന്നാണ് കാർത്തിക ചോദിക്കുന്നത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ച് കോടികളാണ് കാർത്തിക തട്ടിയെടുത്തത്. യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂർ സ്വദേശിനിയിൽനിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാർത്തിക അറസ്റ്റിലായത്. യുകെയിൽ സോഷ്യൽവർക്കർ ജോലി ശരിയാക്കിനൽകാമെന്നായിരുന്നു കാർത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി 5.23 ലക്ഷം രൂപ യുവതിയിൽനിന്ന് കൈപ്പറ്റി. ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ യുപിഐ ഇടപാടുകളിലൂടെയുമാണ് പണം കൈമാറിയത്. എന്നാൽ, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയുമാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.

പൊലീസ് കേസെടുത്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി വാങ്ങിയതെന്നാണ് വിവരം. പത്തനംതിട്ട സ്വദേശിനിയാണെങ്കിലും കഴിഞ്ഞ കുറേക്കാലമായി കാർത്തിക തൃശ്ശൂരാണ് താമസം. കാർത്തിക സോഷ്യൽ മീഡിയയിലും താരമാണ്. കോടികളുടെ തട്ടിപ്പാണ് യുവതി നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി’ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു യുവതിയുടെ തട്ടിപ്പ്.

ഇൻസ്റ്റഗ്രാമിൽ പതിമൂവായിരത്തിലേറെ ഫോളോവേഴ്സാണ് യുവതിക്കുള്ളത്. സ്ഥിരമായി വീഡിയോയും റീൽസുമൊക്കെ പങ്കുവെക്കാറുമുണ്ട്. കാർത്തികയുടെ റീൽസിനും വീഡിയോകൾക്കുമെല്ലാം സിനിമാ താരങ്ങൾ അടക്കമുളളവരാണ് ആരാധകർ. ഡോക്ടർ എന്ന ലേബലിന്റെ മറവിലായിരുന്നു കാർത്തികയുടെ തട്ടിപ്പെന്ന് പൊലീസ് പറയുന്നു. യുകെ,ഓസ്ട്രേലിയ,ജർമനി ഉൾപ്പെടെയുളള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മൂന്നു ലക്ഷം രൂപ മുതൽ എട്ടു ലക്ഷം രൂപ വരെ ആളുകളിൽ നിന്ന് കാർത്തിക വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.

എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. കൊച്ചിയിൽ മാത്രം മുപ്പതു ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി വാങ്ങിയത്. പണം നൽകിയിട്ടും വീസ ലഭിക്കാതെ വന്നതോടെ ഉദ്യോ​ഗാർത്ഥികൾ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

Related Articles

Back to top button