വളവ് വീശിയെടുത്തു…കോൺക്രീറ്റ് മിക്സിംഗ് ട്രെക്ക് തലകീഴായി മറിഞ്ഞു…വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം..

അമിത വേഗത്തിലെത്തിയ കോൺക്രീറ്റ് മിക്സിംഗ് ട്രെക്ക് തലകീഴായി മറിഞ്ഞു. അടിയിൽപ്പെട്ട വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം. പൂനെയിലാണ് സംഭവം. അമിത വേഗത്തിലെത്തി വളവ് വീശിയെടുക്കുമ്പോൾ കോൺക്രീറ്റ് മിക്സചറിംഗ് ട്രെക്ക് തലകീഴായി മറിയുകയായിരുന്നു. ഈ സമയത്ത് ഇതുവഴി സ്കൂട്ടറിലെത്തിയ വിദ്യാർത്ഥിനികളുടെ മേലേക്കാണ് ട്രെക്ക് തലകീഴായി മറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

21 വയസ് വീതം പ്രായമുള്ള ബിരുദ വിദ്യാർത്ഥിനികളായ പ്രാഞ്ജലി യാദവ്, അശ്ലേഷ ഗവാണ്ടേ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഹിഞ്ചേവാഡിയിലേക്ക് പോവുകയായിരുന്നു വിദ്യാർത്ഥിനികൾ. സാഖർ പാട്ടിൽ ചൌക്കിന് സമീപത്ത് വച്ച് ട്രെക്ക് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെയാണ് അപകടമുണ്ടായത്. 

സിമന്റ് നിറഞ്ഞ മിക്സിംഗ് യൂണിറ്റ് വിഭാഗത്തിന് അടിയിൽ കുടുങ്ങിയ വിദ്യാർത്ഥിനികൾ ഭാരമേറിയ വാഹന ഭാഗത്തിന് കീഴിൽപ്പെട്ടു പോവുകയായിരുന്നു. സംഭവ സമയത്ത് ഇതിലൂടെ സ്കൂട്ടറിൽ പോയ മറ്റൊരാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവ സ്ഥലത്തേക്ക് എത്തിയ പൊലീസ് ക്രെയിനിന്റെ സഹായത്തോടെയാണ് ട്രെക്ക് ഉയർത്തിയത്. വിദ്യാർത്ഥിനികൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ട്രെക്കിന്റെ ഡ്രൈവറായ അമോൽ വാഗ്മാരേയെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനടക്കമാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.  

Related Articles

Back to top button