ഏറ്റുമാനൂരിലേത് ആത്മഹത്യ.. മൂന്ന് പേരും ട്രാക്കിൽ കെട്ടിപ്പിടിച്ചിരുന്നു.. ഹോണടിച്ചിട്ടും മാറിയില്ല.. മരിച്ചിരിക്കുന്നത്….

കോട്ടയം ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ ഒരു സ്ത്രീയുടേയും രണ്ട് പെൺകുട്ടികളുടേയും മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് വിവരം. പാറോലിക്കൽ സ്വദേശി ഷൈനി മക്കളായ ഇവാന അലീന എന്നിവരാണ് മരിച്ചത്.പള്ളിയിലേക്ക് എന്നുപറഞ്ഞാണ് മൂവരും വീട്ടിൽ നിന്നിറങ്ങിയത് എന്ന് കുടുംബം പറയുന്നു. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതാവാം മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ട്രെയിനിൻ്റെ ലോക്കോപൈലറ്റ് നൽകിയ പ്രതികരണമാണ് ആത്മഹത്യ ആകാം എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.മൂന്ന് പേരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ ട്രാക്കിൽ കെട്ടിപിടിച്ച് നിൽക്കുകയായിരുന്നു.ഹോൺ മുഴക്കിയിട്ടും മാറിയില്ല എന്നുമാണ് ലോക്കോപൈലറ്റ് ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ചിരിക്കുന്നത്.ഇന്ന് രാവിലെയാണ് പാറോലിക്കൽ റെയിൽവെ ഗേറ്റിന് സമീപം മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്.കോട്ടയം – നിലമ്പൂർ എക്സ്പ്രസ് ആണ് രാവിലെ 5 20 ഇടിച്ചത്.

Related Articles

Back to top button