തനിച്ച് താമസിക്കുന്ന വയോധിക അടുക്കളയിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി…
മലപ്പുറം വട്ടക്കുളം കാന്തള്ളൂരിൽ തനിച്ച് താമസിക്കുന്ന വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ദേവകിയമ്മയാണ് മരിച്ചത്. 77 വയസായിരുന്നു.
അടുക്കളയിൽ തീ പൊള്ളലേറ്റ് കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.