പശുവിനെ മേയ്ക്കാന്‍ പറമ്പിലേക്ക് ഇറങ്ങി..പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ്…
പൊട്ടിവീണ വൈദ്യുതകമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വയോധികന് ദാരുണാന്ത്യം. കാസര്‍കോട് വയലാംകുഴി സ്വദേശി കുഞ്ഞുണ്ടന്‍ നായരാണ് മരിച്ചത്. രാവിലെ പശുവിനെ മേയ്ക്കാന്‍ പറമ്പിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു അപകടം. പശുവും വൈദ്യുതാഘാതമേറ്റ് ചത്തു.
ഞായറാഴ്ച പൊട്ടിവീണ വൈദ്യുതിക്കമ്പികളിൽനിന്ന് ഷോക്കേറ്റ് സംസ്ഥാനത്ത് മൂന്നുപേർ മരിച്ചിരുന്നു. തിരുവനന്തപുരം ആറ്റങ്ങലിൽ വീടിനുമുന്നിലെ സർവീസ് വയറിൽനിന്ന് വൈദ്യുതി പ്രവഹിച്ച് ആലംകോട് പൂവൻപാറ കൂരുവിളവീട്ടിൽ ലീലാമണി(87), സ്വന്തം തെങ്ങിൻതോപ്പിലൂടെ കടന്നുപോകുന്ന വൈദ്യുതക്കമ്പി പൊട്ടിവീണ് പാലക്കാട് കൊടുമ്പ് ഓലശ്ശേരി പാളയം സ്വദേശി സി. മാരിമുത്തു (75), തോട്ടിൽ നീന്തുന്നതിനിടെ വൈദ്യുതക്കമ്പി പൊട്ടിവീണ് മലപ്പുറം വേങ്ങരയിലെ കണ്ണമംഗലം അച്ചനമ്പലം പുള്ളാട്ട് അബ്ദുൽ വദൂദ് (17) എന്നിവരാണ് മരിച്ചത്.