പുരയിടത്തിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം

കോട്ടയം തിടനാട് പുരയിടത്തിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം. പൂവത്തോട് പൊരിയത്ത് ബേബിയാണ് (69) മരിച്ചത്. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം.
മൂന്നേക്കറോളം പറമ്പ് തീയിൽ കത്തിയമർന്നു. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


