താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ തലയിടിച്ച് വീണു.. വയോധികന് ദാരുണാന്ത്യം…

താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ തലയിടിച്ച് വീണ് വയോധികന് ദാരുണാന്ത്യം. പുത്തൂർ സ്വദേശി വടക്കൂട്ട് വീട്ടിൽ 84 വയസ്സുള്ള പൗലോസ് ആണ് മരിച്ചത്.കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് പൗലോസ് തലയിടിച്ച് വീണത്.തല പൊട്ടിയ നിലയിൽ പൗലോസിനെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ റോസിയെ കൂടെ കൂട്ടാതെയായിരുന്നു പൗലോസ് ശുചിമുറിയിലേക്ക് പോയിരുന്നത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഫെബ്രുവരി 28 നായിരുന്നു ശ്വാസ തടസ്സത്തെ തുടർന്ന് പൗലോസിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Articles

Back to top button