റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് വയോധികന് ദാരുണാന്ത്യം.. നിർത്താതെ പോയ വാഹനം…

കൊല്ലം ചടയമംഗലത്ത് പിക്കപ്പ് വാനിടിച്ച് വയോധികൻ മരിച്ചു. ചടയമംഗലം നെട്ടേത്തറ സ്വദേശി ബഷീറാണ് ( 72) മരിച്ചത്. ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു സംഭവം. റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികനെ പിക്കപ്പ് വാഹനമിടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോകുകയും ചെയ്തു. വാഹനം കണ്ടെത്താനായി ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് തൽക്ഷണം ബഷീറിന് ജീവൻ നഷ്ടമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.




