ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍, സ്വര്‍ണം കാണാനില്ല.. അന്വേഷണം…
ഭാര്യയേയും ഭര്‍ത്താവിനേയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം സ്വർണം കവർന്നതായിസംശയം.തമിഴ്നാട് ഈറോഡ് ജില്ലയിലാണ് സംഭവം. ഈറോഡ് സ്വദേശികളായ രാമസ്വാമി (75), ഭാര്യ ഭാക്കിയമ്മാൾ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സ്വര്‍ണാഭരണം കാണാനില്ലെന്നാണ് വിവരം.ഫോണില്‍ ആവര്‍ത്തിച്ച് വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് മകൻ വിവരം തിരക്കിയതോടെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വീട്ടില്‍ നിന്നും 10 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായും കണ്ടെത്തി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചുവരികയാണെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.