ലഹരിക്കച്ചവടത്തിലെ കള്ളപ്പണ ഇടപാടുകളില്‍ അന്വേഷണവുമായി ED…..

കൊച്ചി: ലഹരിക്കച്ചവടത്തിലെ കള്ളപ്പണ ഇടപാടുകലില്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ കൂടുതല്‍ കേസുകള്‍ ഇ ഡിയുടെ റഡാറിലാണ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ കാസര്‍കോഡ് എംഡിഎംഎ കേസിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച് ഇഡി ഇന്റലിജന്‍സ്. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച ശേഷം ഇഡി തുടര്‍നടപടികളിലേക്ക് കടക്കും.
ലഹരി സംഘങ്ങളുടെ രാജ്യാന്തര ബന്ധങ്ങളിലും വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. പെരുമ്പാവൂര്‍ ഹൈബ്രിഡ് കഞ്ചാവ്, കരിപ്പൂര്‍ എംഡിഎംഎ കേസുകളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ കേസുകളിലേക്ക് ഇ ഡി അന്വേഷണം എത്തുന്നത്.



