വിവാദങ്ങൾക്ക് മറുപടി; ‘മിസ’ നാടകം..

സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ ‘മിസ’ നാടകം പൊതുസമ്മേളന വേദിയിൽ വീണ്ടും പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. നാടകത്തിന്റെ പേരിൽ സംഘടനയെയും പ്രവർത്തകരെയും അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി. നാളെ നാടകം വീണ്ടും വേദിയിൽ പ്രദർശിപ്പിക്കുമെന്നാണ് സംഘടന അറിയിച്ചിട്ടുള്ളത്.



