മുഖ്യമന്ത്രി ചർച്ചകൾക്കിടെ സതീശന്റെ ‘ആദം നീ എവിടെയാകുന്നു?’…. പുസ്തകം നാളെ മുതൽ വിപണിയിൽ

തിരുവനന്തപുരം: രാഷ്ട്രീയ ചർച്ചകൾക്കിടയിലും തന്റെ ബൈബിൾ സുവിശേഷ പ്രഭാഷണങ്ങളുടെ സമാഹാരം പുസ്തകരൂപത്തിൽ പുറത്തിറക്കുകയാണ് വി.ഡി. സതീശൻ. ഡി സി ബുക്സ് (DC Books) ആണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ബൈബിളിലെ വിവിധ സുവിശേഷങ്ങളെ ആസ്പദമാക്കി വി.ഡി. സതീശൻ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണിത്. മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യന്റെയും മനുഷ്യനെ അന്വേഷിക്കുന്ന ദൈവത്തിന്റെയും കഥയാണ് ഈ പുസ്തകമെന്ന് അദ്ദേഹം കുറിക്കുന്നു. നാളെ മുതൽ പുസ്തകം വിപണിയിൽ ലഭ്യമാകും.



