ട്യൂഷൻ സെന്ററിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഓട്ടോറിക്ഷയിൽ വച്ച് പീഡിപ്പിച്ചു.. ഡ്രൈവർ പിടിയിൽ….

14 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരായക്കിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. മുക്കത്തെ ഓട്ടോ ഡ്രൈവറായ കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ മൂട്ടോളി സ്വദേശി രവി(56)യെ ആണ് തിരുവമ്പാടി പൊലീസ് പിടികൂടിയത്.ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇയാളുടെ ക്രൂരതയ്ക്കിരയായത്.

ഇന്നലെ രാവിലെ തിരുവമ്പാടിയില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോയതായിരുന്നു വിദ്യാര്‍ത്ഥി. ഇയാളുടെ ഓട്ടോയിലാണ് കുട്ടി സഞ്ചരിച്ചിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. തിരുവമ്പാടി എസ്റ്റേറ്റ് റോഡില്‍ എത്തിയപ്പോള്‍ ഇയാള്‍ ഓട്ടോയില്‍ വച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പൊലീസ് രവിയെ അറസ്റ്റ് ചെയ്തത്

Related Articles

Back to top button