415 കോടി രൂപ നഷ്ടപരിഹാരം…ചൂടുള്ള പാനീയം ദേഹത്ത് വീണ് പൊള്ളലേറ്റ സ്റ്റാർബക്സ് ജീവനക്കാരന് …
2020 -ൽ കാലിഫോർണിയ സുപ്പീരിയർ കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ ജീവനക്കാരന് അനുകൂലമായ വിധി വന്നിരിക്കുന്നത്. കോടതിരേഖകൾ പ്രകാരം സംഭവസമയത്ത് ചൂടുള്ള പാനീയം ജീവനക്കാരൻ്റെ മടിയിലേക്ക് വീഴുകയും ജനനേന്ദ്രിയത്തിന് ഉൾപ്പെടെ ഗുരുതരമായ പൊള്ളലേൽക്കുകയുമായിരുന്നു. കൂടാതെ ജനനേന്ദ്രിയത്തിലെ നാഡീക്ഷതത്തിനും ഇത് കാരണമായി. 2020 -ൽ കാലിഫോർണിയ സുപ്പീരിയർ കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ ജീവനക്കാരന് അനുകൂലമായ വിധി വന്നിരിക്കുന്നത്. കോടതിരേഖകൾ പ്രകാരം സംഭവസമയത്ത് ചൂടുള്ള പാനീയം ജീവനക്കാരൻ്റെ മടിയിലേക്ക് വീഴുകയും ജനനേന്ദ്രിയത്തിന് ഉൾപ്പെടെ ഗുരുതരമായ പൊള്ളലേൽക്കുകയുമായിരുന്നു. കൂടാതെ ജനനേന്ദ്രിയത്തിലെ നാഡീക്ഷതത്തിനും ഇത് കാരണമായി.
എന്നാൽ, ജീവനക്കാരനെ വേണ്ട രീതിയിൽ പരിപാലിക്കുന്നതിൽ സ്റ്റാർബക്സ് അശ്രദ്ധ കാണിച്ചുവെന്നും അത് അയാളുടെ അവസ്ഥ കൂടുതൽ ഗുരുതരമാക്കി എന്നും കോടതി റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരന്റെ അനുദിന ജീവിതത്തെയും ശാരീരിക ക്ഷമതയെയും ഗുരുതരമായി ബാധിക്കുന്ന രീതിയിൽ പരിക്കേറ്റിട്ടും സ്ഥാപനത്തിൻറെ ഭാഗത്തുനിന്നും വേണ്ടത്ര കരുതൽ ഉണ്ടായില്ലെന്നും കോടതി വിമർശിച്ചു.
ഇക്കാലത്തിനിടയിൽ ജീവനക്കാരൻ അനുഭവിക്കേണ്ടിവന്ന ശാരീരിക വേദന, മാനസിക ക്ലേശം, അപമാനം, വൈകാരിക ക്ലേശങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. എന്നാൽ, കോടതിവിധിയെ അംഗീകരിക്കാൻ കഴിയില്ല എന്ന് സ്റ്റാർബക്സ് വ്യക്തമാക്കി.
മൈക്കൽ ഗാർഷ്യയ്ക്ക് സംഭവിച്ച ദുരന്തത്തിൽ തങ്ങൾ സഹതപിക്കുന്നുണ്ടെങ്കിലും ഇത്രയും വലിയൊരു തുക നഷ്ടപരിഹാരമായി നൽകാൻ കഴിയില്ല എന്നാണ് ഇവരുടെ നിലപാട്. മേൽക്കോടതിയിൽ നിലവിലെ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും കമ്പനി വ്യക്തമാക്കി.