ആലപ്പുഴ ഭരണിക്കാവ് കട്ടച്ചിറ പള്ളിയിൽ ശവസംസ്കാരത്തെ ചൊല്ലി തർക്കം.. പള്ളിക്ക് മുന്നിൽ മൃതശരീരം വെച്ച് പ്രതിഷേധം…
ആലപ്പുഴ: ആലപ്പുഴ ഭരണിക്കാവ് കട്ടച്ചിറ പള്ളിയിൽ ശവസംസ്കാരത്തെ ചൊല്ലി തർക്കം. യാക്കോബായ വിഭാഗത്തിൽപ്പെട്ട അമ്മിണി രാജന്റെ സംസ്കാര ചടങ്ങ് ഓർത്തഡോക്സ് വിഭാഗം തടഞ്ഞെന്നാണ് പരാതി. സംസ്കാരം നടത്താൻ അനുവദിക്കാത്തതിനെതിരെ പള്ളിക്ക് മുന്നിൽ യാക്കോബായ വിഭാഗം മൃതദേഹം വെച്ച് പ്രതിഷേധം നടത്തി. പൊലീസും റവന്യൂ വകുപ്പും സംസ്കാരം തടഞ്ഞവർക്കൊപ്പം നിൽക്കുമെന്നാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്. സംഭവ സ്ഥലത്ത് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. നിലവില്‍ സംഘർഷാവസ്ഥ തുടരുകയാണ്.