സ്വിഗ്ഗി തൊഴിലാളി വെള്ളക്കെട്ടിൽ മരിച്ച നിലയിൽ.. ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ….

വെള്ളക്കെട്ടിൽ യുവാവ് മരിച്ച നിലയിൽ. സ്വിഗ്ഗി തൊഴിലാളിയായ ഉമ്മളത്തൂർ സ്വദേശി മിഥുൻ ആണ് മരിച്ചത്. കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് മിഥുൻ്റെ മൃതദേഹം കണ്ടെത്തിയത്.
രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുന്ന വഴി വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് സൂചന. കുഴിക്ക് ചുറ്റും ആകെയുള്ളത് ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമാണ്. സ്ഥലത്ത് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

Related Articles

Back to top button