രാവിലെ വീട് വിട്ട് ഇറങ്ങി പുഴയിൽ ചാടി യുവതി, മൃതദേഹം കണ്ടെത്തി

കോഴിക്കോട് ബേപ്പൂരിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെസ്റ്റ് ഹിൽ സ്വദേശി സന്ധ്യ ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 8:30 മണിയോടെ ഫറോക്ക് പഴയ പാലത്തിന് നിന്നും യുവതി ചാലിയാർ പുഴയിലേക്ക് ചാടുന്നത്. ഇതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവർ പൊലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചതിനെ തുടർന്ന് തിരച്ചിൽ തുടങ്ങി. രാവിലെ 9 മണിയോടെ ബേപ്പൂർ ഹാർബറിന് സമീപം മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

പന്നിയങ്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സന്ധ്യ. സന്ധ്യയെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാവിലെ ആറ് മണിക്ക് വീട് വിട്ട് ഇറങ്ങിയ സന്ധ്യ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. വൈകീട്ട് 7 മണിക്ക് സഹോദരനുമായി അവസാനം സംസാരിച്ചെന്നും പൊലീസ് പറയുന്നു. ഇയാളുടെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ ബേപ്പൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related Articles

Back to top button