കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തി… തൊഴിലാളികൾ കണ്ടത് ഏലത്തോട്ടത്തിൽ നവജാത ശിശുവിന്റെ…

ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ പകുതി ശരീരഭാഗമാണ് കണ്ടെത്തിയത്. ജനിച്ച ഉടനെ ജീവനില്ലാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികൾ കുഴിച്ചിട്ടതായി പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button