ഡിസിസി ട്രഷറ‍ർ എൻഎം വിജയൻ്റെ മരണം…വിജിലൻസിന് നിർണായക മൊഴി ലഭിച്ചു….മൊഴി നൽകിയത്…

ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറ‍ർ എൻ എം വിജയന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് മൂത്ത മകൻ വിജിലൻസിന് മൊഴി നൽകി. കുടുംബം പ്രശ്നങ്ങളല്ല സാമ്പത്തിക പ്രശ്നങ്ങൾ തന്നെയായിരുന്നു മരണത്തിന് കാരണം , എന്നാൽ അച്ഛൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരിട്ടറിയില്ലെന്നും മകൻ വിജിലൻസിനോട് പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമ‍ർശനം പരസ്യമായി ഉന്നയിച്ചതിന് പിന്നാലെയാണ് മകൻ വിജിലൻസിന് മൊഴി നൽകിയത്. എൻ എം വിജയൻറെ കത്ത് വായിച്ചിട്ടില്ലെന്ന കെ സുധാകരന്റെ വാദം തെറ്റാണെന്ന് വിമർശിച്ചാണ് ഇന്നലെ കുടുംബം രംഗത്ത് വന്നത്. കത്തിൽ വ്യക്തതയില്ലെന്നും പാർട്ടിക്കെതിരെയല്ല ആളുകൾക്കെതിരെയാണ് പരാമർശങ്ങൾ എന്ന് വി ഡി സതീശൻ പറഞ്ഞതായി കുടുംബം പ്രതികരിച്ചിരുന്നു. പാർട്ടിക്കുവേണ്ടി കടക്കാരൻ ആയിട്ടും എൻ എം വിജയനെ കോൺഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബം പറഞ്ഞത്.

Related Articles

Back to top button