മോൻത കര തൊടുക 28ന്.. മൂന്ന് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത…

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം അതിവേഗം ശക്തി പ്രാപിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോട മോൻത ചുഴലിക്കാറ്റ് അതിവേഗം ശക്തിപ്രാപിക്കും. ഒഡിഷ, ആന്ധ്ര തീരത്ത് ഒക്ടോബർ 28ന് കര തൊടും. 110 കിലോമീറ്റർ വരെ വേഗതയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഒഡിഷ, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീര പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കും.

ഒഡീഷ തീരത്തു നിന്ന് നിലവിൽ 900 കിലോമീറ്റർ അകലെയാണ് ന്യൂനമർദ്ദമുള്ളത്. നാളെ മുതൽ ആന്ധ്രയിലെ റായലസീമ പ്രദേശത്തും തീരദേശത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 28ന് വൈകുന്നേരമോ രാത്രിയോ ആന്ധ്രയുടെ തീരപ്രദേശമായ കാക്കിനടയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്.ഒഡീഷയിലെ ഗഞ്ചം, ഗജപതി, റായഗഡ, കോരാപുട്ട്, മൽക്കാൻഗിരി എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ ഒക്ടോബർ 28, 29 തീയതികളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60–70 കിലോമീറ്ററായി വർദ്ധിക്കും.

ചില ജില്ലകളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ട്. അതിനാൽ അതീവ ജാഗ്രതയിലാണ് ഒഡീഷ. തമിഴ്‌നാട്ടിൽ മിക്ക സ്ഥലങ്ങളിലും ഒക്ടോബർ 28 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

Related Articles

Back to top button