പ്രിയസഖാവിന് വിട: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു…കോട്ടയത്തേക്ക് കൊണ്ടുപോയി…

cpim kottayam district secretary av rasal dead body brought to kochi

അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന്‍റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. രാവിലെ ഏഴരക്ക് ചൈന്നൈയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചിയിലെത്തിച്ച മൃതദേഹം പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, എറണാകുളം ജില്ലാ സെക്രട്ടറി സി.എം മോഹനൻ, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ചേർന്നാണ് ഏറ്റുവാങ്ങിയത്. വിമാനത്താവളത്തിന് പുറത്ത് സിപിഎം പ്രവർത്തകർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോട്ടയത്തേക്ക് പോയി. മൃതദേഹം കോട്ടയത്തും ചങ്ങനാശ്ശേരിയിലും പൊതുദർശനത്തിന് വെക്കും. മുതിർന്ന സിപിഎം നേതാക്കൾ അന്തിമോപചാരം അർപ്പിക്കും. സംസ്കാരം നാളെ നടക്കും.

Related Articles

Back to top button