സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍

തിരുവനന്തപുരം: സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ഇതേ വേദിയില്‍ വെച്ചാണ് ബിജെപി ഇഅംഗത്വം സ്വീകരിച്ചത്.
രണ്ട് തവണ വൈക്കം എംഎല്‍എയായിരുന്നു കെ അജിത്. പെട്ടെന്നുള്ള തീരുമാനത്തിലല്ല ബിജെപി പ്രവേശനം എന്നും ദളിത് വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ബിജെപി പ്രവേശനത്തിന് പിന്നാലെ കെ അജിത് പ്രതികരിച്ചു. അത് നേടിയെടുക്കാന്‍ പ്രതിപക്ഷത്തിനും കഴിയുന്നില്ല അതൃപ്തി സിപിഐ നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. പരാതി പറഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അജിത് അതൃപ്തി പ്രകടിപ്പിച്ചു.



