ഓര്‍ഡർ ചെയ്ത പിസ്സ മാത്രം പോര.. പണംതരണമെങ്കിൽ സ്ത്രീയുടെ ഡിമാൻഡ്.. വീഡിയോ പകർത്തി ഡെലിവറി ജീവനക്കാരൻ…
ഭാഷാ വിവാദത്തിന് തിരികൊളുത്തി മുംബൈയിൽ പുതിയ സംഭവം. പിസ്സ ഡെലിവറി ചെയ്യാൻ വന്നയാൾ മറാത്തി സംസാരിച്ചില്ലെങ്കിൽ പണം നൽകില്ലെന്ന് പറഞ്ഞ് ദമ്പതികളുടെ പരാക്രമം. മുംബൈയിലെ ഭാണ്ഡുപിൽ തിങ്കളാഴ്ചയാണ് സംഭവം. പിസ്സ ഓർഡർ ചെയ്തപ്പോൾ മറാത്തി സംസാരിക്കുന്ന ആൾ തന്നെ ഡെലിവറിക്ക് വരണമെന്ന കാര്യം ദമ്പതികൾ പറഞ്ഞിരുന്നില്ല. ഓര്‍ഡര്‍ പ്രകാരം ഡെലിവറി ഏജന്റായ രോഹിത് ലാവെറെ വാതിലിന് മുന്നിൽ പിസ്സയുമായി എത്തിയപ്പോൾ, “മറാത്തി സംസാരിക്കൂ അല്ലെങ്കിൽ പണം തരില്ല” എന്നതായിരുന്നു ദമ്പതികളുടെ മറുപടി
“മറാത്തി സംസാരിക്കണമെന്ന നിർബന്ധം, എന്തിന്?” എന്നായിരുന്നു ഡെലിവറി ഏജന്റ് ചോദിച്ചത്. പ്രമുഖ പിസ്സ റെസ്റ്റോറന്റ് ശൃംഖലയായ ഡൊമിനോസിൽ നിന്നായിരുന്നു ഡെലിവറി ജീവനക്കാരൻ എത്തിയത്. “ഇവിടെ ഇങ്ങനെയാണ്,” എന്ന് ഗ്രിൽസ് തുറക്കാതെ, അകത്തുനിന്ന് സ്ത്രീ മറുപടി നൽകി. അങ്ങനെ ആരാണ് പറഞ്ഞതെന്ന് ചോദിച്ചു ഡെലിവറി ജീവനക്കാരൻ
നിങ്ങൾക്ക് അങ്ങനെ നിബന്ധനകൾ ഉണ്ടെങ്കിൽ അത് അറിയിക്കുകയോ ഓര്‍ഡര്‍ ചെയ്യാതിരിക്കുകയോ വേണം. അങ്ങനെയങ്കിൽ പണം തരേണ്ടതില്ലാലോ എന്നും ഡെലിവറി ജീവനക്കാരൻ പറയുന്നു. സ്ത്രീയുടെ അടുത്തുള്ള പുരുഷൻ വാതിൽ അടയ്ക്കാൻ ശ്രമിച്ചപ്പോൾ, സ്ത്രീ ഇടപെട്ട് സംഭവം റെക്കോർഡ് ചെയ്യാൻ തുടങ്ങി.
അപ്പോഴും ‘ഓർഡർ ചെയ്ത ഭക്ഷണം മോശമാണെങ്കിൽ കാണിക്കൂ’ എന്ന് ഡെലിവറി ഏജന്റ് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഒടുവിൽ പണം ലഭിക്കാതെ ഡെലിവറി ഏജന്റിന് മടങ്ങേണ്ടിവന്നു. സംഭവത്തിൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവം ഹിന്ദി-മറാത്തി ഭാഷാ തർക്കങ്ങൾക്കാണ് പുതിയ സംഭവം വീണ്ടും തിരികൊളുത്തിയിരിക്കുന്നത്