പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണത്തിൽ പങ്കെന്ന് സംശയം, പശ്ചിമ ബംഗാളിൽ ദമ്പതികളെ ആൾക്കൂട്ടം തല്ലിക്കൊന്നു
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നാടിനെ നടുക്കി ആൾക്കൂട്ടക്കൊല. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബംഗാളിൽ ദമ്പതികളെ ആൾക്കൂട്ടം തല്ലിക്കൊന്നു. നാദിയ ജില്ലയിലെ നിശ്ചിന്തപൂരിലാണ് സംഭവം. ദമ്പതികളുടെ വീടും ആക്രമികൾ തകർത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം. ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത ജലാശയത്തിൽ കണ്ടെത്തിയിരുന്നു. ടാർപോളിനിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ദമ്പതികൾക്ക് മരണത്തിൽ പങ്കുണ്ടെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് ദമ്പതികളെ മർദിച്ച് കൊലപ്പെടുത്തിയത്.