കോൺഗ്രസ്-TMC ലയന നീക്ക റിപ്പോർട്ട് തള്ളി നേതൃത്വം….

റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനുള്ള ചർച്ചകളാണ് നടന്നത് .കോൺഗ്രസ് ടിഎംസി ലയന നീക്കമെന്ന റിപ്പോർട്ട് തള്ളി ഇരു വിഭാഗവും.എന്നാൽ ഭാവിയിൽ അത്തരത്തിലുള്ള ലയന സാധ്യതകൾ ഇരുവിഭാഗവും തള്ളിക്കയുന്നില്ല. കോൺഗ്രസിലേക്ക് തൃണമൂൽ ലയിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ബംഗാളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവിഭാഗവും ലയന റിപ്പോർട്ട് തള്ളി രംഗത്തെത്തിയിരിക്കുന്നത്.
മമത ബാനർജിയെ സോണിയ ഗാന്ധി കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തുവെന്നായിരുന്നു റിപ്പോർട്ട്. കോൺഗ്രസിന്റെ ദേശീയ ഉപാധ്യക്ഷയാക്കാമെന്ന് മമതയ്ക്ക് വാഗ്ദാനം നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സമാനതകളില്ലാത്ത രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് മമത ഇപ്പോൾ കടന്നുപോകുന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ബംഗാളിലെ ശതമാനം വോട്ടുകൾ നേടിയെങ്കിലും നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം പോലും പാർട്ടിക്ക് കൈവിട്ടുപോകുകയും വിമത വിഭാഗം ശക്തിയാർജിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.




