ദിയക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി പരാതിക്കാർ…ദിയ ജാതീയമായി അധിക്ഷേപിച്ചു…

കൃഷ്ണകുമാറിന്റെ മകൾക്കെതിരെ ആരോപണവുമായി ജീവനക്കാർ. തങ്ങളെ അടിച്ചമർത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം അക്കൗണ്ടിൽ പണം വാങ്ങിയാൽ മതിയെന്ന് പറഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെന്ന് ദിയ പറഞ്ഞു.

ദിയ പലപ്പോഴും ഷോപ്പിൽ വരാറില്ല. ഓവർടൈം ജോലി ആയതോടെ ജോലിയിൽ നിന്നും മാറാൻ ആലോചിച്ചിരുന്നു. ജാതിയുമായി അധിക്ഷേപിച്ചു. എന്തുപറഞ്ഞാലും അടിച്ചമർത്തുന്ന സംസാരം. ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചത്. 5 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ജീവനക്കാരുടെ മേൽവിലാസമാണ് ഉപയോഗിച്ചിരുന്നത്. ഫോണുകൾ ബലമായി പിടിച്ചു വാങ്ങി. ദിയ വധഭീഷണി മുഴക്കിയെന്നും പരാതിക്കാർ പറഞ്ഞു.

ഷോപ്പിന്റെ കാര്യങ്ങളെല്ലാം ഞങ്ങളെയാണ് ഏൽപ്പിച്ചിരുന്നത്. ദിയ പലപ്പോഴും ഷോപ്പിലേക്ക് വരാറില്ലെന്നും പരാതിക്കാർ പറഞ്ഞു. പാർട്ട് ടൈം എന്നുപറഞ്ഞ് കയറിയ ജോലി ഓവർടൈം ആയപ്പോൾ ജോലി ഉപേക്ഷിക്കണമെന്ന് തീരുമാനിച്ചിരുന്നു. തന്റെ പ്രസവം കഴിയുന്നത് വരെ അവിടെ നിക്കണമെന്നും അതിനുശേഷം പുതിയ സ്റ്റാഫുകളെ നോക്കുമെന്നും ദിയ പറഞ്ഞതുകൊണ്ടാണ് വീണ്ടും അവിടെ നിന്നത്. പിന്നീട് എന്തുപറഞ്ഞാലും അടിച്ചമർത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു.

അതുകൊണ്ട് ജോലിക്ക് വരുന്നില്ല എന്ന് പറഞ്ഞപ്പോൾ കസ്റ്റമേഴ്സിൻ്റെ കയ്യിൽ നിന്ന് പണം വാങ്ങിയതിന്റെ സ്ക്രീൻഷോട്ട് കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞങ്ങളെ ഭീഷണിപ്പെടുത്തിയാണ് അവർ കാര്യങ്ങൾ സമ്മതിപ്പിച്ചത്. നിങ്ങൾ കാരണം തന്റെ 200 ഓർഡറുകളാണ് പാക്ക് ചെയ്യാതെ പോയിരിക്കുന്നത്. പരാതി നൽകേണ്ടെങ്കിൽ അഞ്ച് ലക്ഷം രൂപ കൊടുക്കണമെന്ന് ദിയ പറഞ്ഞെന്നും പരാതിക്കാർ ആരോപിച്ചു.

Related Articles

Back to top button