മോഷണത്തിനെത്തി…. ഒടുവിൽ കിണറ്റിൽ വീണു…. കോഴിക്കോട് കള്ളനെ ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷപ്പെടുത്തി…..

കോഴിക്കോട് മോഷണശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു. വ്യാഴാഴ്ച രാത്രി കൊയിലാണ്ടിയിലാണ് ഈ കൗതുകകരമായ സംഭവം നടന്നത്. വീട്ടിലെ കുളിമുറി വഴി മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇയാൾ കിണറ്റിൽ വീണത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാൾ വീട്ടിൽ മോഷണം നടത്താൻ എത്തിയത്. വീടിന്റെ കുളിമുറി വഴി മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വെള്ളത്തിൽ നീന്തി തലപൊക്കി കിടക്കുകയായിരുന്ന ഇയാളെ കണ്ട് വീട്ടുകാർ ഉടൻ തന്നെ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി ഫയർ ഫോഴ്സും പോലീസും ചേർന്ന് വളരെ വേഗത്തിൽ തന്നെ രക്ഷാപ്രവർത്തനം നടത്തി കള്ളനെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു. വീഴ്ചയിൽ ഇയാൾക്ക് ഗുരുതര പരിക്കുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button