സംസ്ഥാനത്ത് വീണ്ടും… നിലമ്പൂരിൽ കൂൺ പറിക്കാൻ പോയ 49കാരൻ കൊല്ലപ്പെട്ടത്..
നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. നിലമ്പൂർ വാണിയമ്പുഴ ഉന്നതിയലാണ് സംഭവം. ആദിവാസി വിഭാഗത്തിൽപെട്ട ബില്ലിയാണ് മരിച്ചത്. പുഴയിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുകയും അതിശക്തമായ ഒഴുക്കുമായതിനാൽ പൊലീസിന് സ്ഥലത്തെത്താൻ സാധിച്ചിട്ടില്ല. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച ബില്ലിക്ക് 49 വയസെന്നാണ് വിവരം. കൂൺ പറിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം