ആഭിചാരക്രിയ.. മൂന്ന് വളർത്തുനായ്ക്കളില്‍ ഒന്നിനോട് യുവതിയുടെ ക്രൂരത ഇങ്ങനെ….

ബെംഗളൂരുവില്‍ യുവതി വളര്‍ത്തു നായയെ കൊലപ്പെടുത്തി. മൂന്ന് വളര്‍ത്തുനായ്ക്കളില്‍ ഒന്നിനെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ സ്വന്തം അപ്പാര്‍ട്ട്മെന്‍റിലാണ് തൃപര്‍ണ പായക് എന്ന യുവതി സ്വന്തം നായയെ ക്രൂരമായി കൊന്നത്. കൊലയ്ക്ക് ശേഷം നായയെ തുണിയില്‍ പൊതിഞ്ഞ് വെച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍ ജനലും വാതിലും അടച്ച് അപ്പാര്‍ട്ട്മെന്‍റിന് അകത്തിരിക്കുകയായിരുന്നു യുവതി. ആഭിചാരക്രിയയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വെസ്റ്റ് ബംഗാള്‍ സ്വദേശിയാണ് തൃപര്‍ണ പായക്

നായയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷം അപ്പാര്‍ട്മെന്‍റില്‍ രൂക്ഷഗന്ധം ഉണ്ടായതാണ് സംഭവം പുറത്തുവരാന്‍ കാരണം. പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് നായ്ക്കളെ തൃപര്‍ണയുടെ വീട്ടിനുള്ളില്‍ കെട്ടിയിട്ടതായും കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തില്‍ നായ നാലു ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. തൃപര്‍ണയ്ക്കെതിരെ നിലവില്‍ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്

Related Articles

Back to top button