മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ (ജൂൺ 9) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷനൽ കോളേജുകൾക്കും അവധി ബാധകമാണ്. നാളെ ഈ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി.



