വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്‌നയുടെയും മകനായ മുഹമ്മദ് ഫാദിൽ (14) നെയാണ് വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് മുഹമ്മദ് ഫാദിൽ തുങ്ങി നിൽക്കുന്നത് വീട്ടുകാർ കണ്ടത്. തുടർന്ന് സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പിന്നീട് ബത്തേരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലേക്ക് മറ്റി. ബീനാച്ചി ഗവൺമെന്റ് ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഫാദിൽ. മുഹമ്മദ് ആദിൽ, മുഹമ്മദ് റബീദ് എന്നിവരാണ് സഹോദരങ്ങൾ.



