സിഐടിയു പ്രവര്‍ത്തകൻ്റെ കൊലപാതകം..പ്രതികളില്‍ മിഥുന്‍ ഡിവൈഎഫ്‌ഐ മുന്‍ യൂണിറ്റ് സെക്രട്ടറി

CITU worker's murder..Among the accused is Mithun DYFI former unit secretary

പത്തനംതിട്ട: പെരുനാട് സിഐടിയു പ്രവര്‍ത്തകനായ ജിതിന്റെ കൊലപാതകത്തിലെ പ്രതികളില്‍ രണ്ട് പേര്‍ മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഏഴാം പ്രതി മിഥുനും നാലാം പ്രതി സുമിത്തിനുമാണ് ഡിവൈഎഫ്‌ഐ ബന്ധമുണ്ടായിരുന്നത്.മിഥുന്‍ ഡിവൈഎഫ്‌ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ഇവരുടെ ഡിവൈഎഫ്‌ഐ ബന്ധത്തില്‍ സംഘടനയുടെ ജില്ലാ നേതൃത്വം പ്രതികരിച്ചു.

ആര്‍എസ്എസില്‍ നിന്നുമാണ് ഇരുവരും ഡിവൈഎഫ്‌ഐയിലേക്ക് വന്നതെന്നും ഏതാനും മാസമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നാണ് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.ജിതിന്റെ കൊലപാതകത്തില്‍ എട്ട് പ്രതികളുണ്ടെന്നാണ് എഫ്ഐആര്‍. പെരുനാട് സ്വദേശികളായ നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്, മനീഷ്, ആരോമല്‍, മിഥുന്‍, അഖില്‍ എന്നിവരാണ് പ്രതികള്‍. പ്രതി വിഷ്ണു കാറില്‍ നിന്നും കത്തിയെടുത്ത് ജിതിനെ കുത്തിയതായും എഫ്ഐആറില്‍ പറയുന്നു.

Related Articles

Back to top button