കൊച്ചിക്ക് മുഖ്യമന്ത്രിയുടെ സമ്മാനം… മൂന്നാമത്തെ റോ-റോ സർവീസ് ഉദ്ഘാടനം ചെയ്തു, സ്ത്രീകൾക്ക്….

കൊച്ചി: വൈപ്പിൻ – ഫോർട്ട് കൊച്ചി റൂട്ടിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരവുമായി മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു. പുതിയ റോ-റോ സർവീസിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിച്ചു. ഇതോടെ കൊച്ചിയിലെ യാത്രക്കാർ ഏറെക്കാലമായി ഉന്നയിക്കുന്ന പ്രധാന പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയിലെ ‘പ്രിയദർശിനി’ ബസ് സർവീസിന് സമാനമായി പുതിയ റോ-റോയിലും സ്ത്രീകൾക്ക് സൗജന്യ യാത്ര മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

കെ.എസ്.ആർ.ടി.സിയിലും റോ-റോയിലുമുള്ള സൗജന്യ യാത്രയിലൂടെ ലാഭിക്കാൻ കഴിയുന്ന പണം സ്ത്രീകൾ മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഇങ്ങനെ മാറ്റിവയ്ക്കുന്ന പണം നിക്ഷേപിക്കുന്നതിനായി കെ.എസ്.എഫ്.ഇയിൽ പ്രത്യേകമായി ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പദ്ധതികളിലൂടെ പശ്ചിമ കൊച്ചിയിലേക്ക് കൂടുതൽ ടൂറിസ്റ്റുകൾ എത്തുമെന്നും ആദ്യമായി കൊച്ചിയിൽ ഓഷ്യനേറിയം വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പുറമെ കൊച്ചിയിൽ ഒരു ഫിലിം സിറ്റി കൂടി വരുന്നതോടെ പ്രദേശം വലിയൊരു ടൂറിസം കേന്ദ്രമായി മാറും. ഇപ്പോൾ ആരംഭിച്ച റോ-റോ സർവീസ് ഈ വരാനിരിക്കുന്ന വലിയ വികസന മുന്നേറ്റങ്ങളുടെ തുടക്കം മാത്രമാണ്. ​

കൊച്ചിക്കുള്ള സർക്കാരിന്റെ ആദ്യ സമ്മാനമായി വലിയൊരു കുടിവെള്ള പദ്ധതി അടിയന്തരമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പശ്ചിമ കൊച്ചിയിലേക്ക് കൂടുതൽ അന്താരാഷ്ട്ര – ആഭ്യന്തര ടൂറിസ്റ്റുകൾ ഒഴുകിയെത്തുമെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു.

Related Articles

Back to top button