Uncategorized

  • വി സി നിയമന തര്‍ക്കത്തിനിടെ മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ച.. 15 മിനിട്ട് നീണ്ടു…

    വി സി നിയമന തര്‍ക്കത്തിനിടെ മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ച. ലോക് ഭവനില്‍ നടന്ന കൂടിക്കാഴ്ച 15 മിനിട്ട് നീണ്ടു. ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാനെത്തിയതെന്ന് സൂചന. ഗവർണറും മുഖ്യമന്ത്രിയും പ്രത്യേകം…

    Read More »
  • സുഹൃത്തായ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം…വിജയാഘോഷത്തില്‍ ഡാന്‍സ് ചെയ്ത് തോറ്റ സിപിഐഎം സ്ഥാനാര്‍ത്ഥി…

    തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് നഗരസഭയിൽ തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ പ്രകടനത്തിന്. സുഹൃത്തായ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം ആഘോഷിക്കാനായിരുന്നു സിപിഐഎം സ്ഥാനാർത്ഥി പോയത്. ബിജെപിയുടെ…

    Read More »
  • നടിയെ ആക്രമിച്ച കേസ്: ‘ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ തെളിവല്ല’, വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

    നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ തെളിവല്ലെന്നും മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും വിധി ന്യായത്തിൽ പറയുന്നു. ദിലീപിനേയും പൾസർ സുനിയേയും ആലുവയിലെ വീട്ടിൽ…

    Read More »
  • മാവേലിക്കരയിലെ കോൺഗ്രസ് വിജയശില്പിയായി കെ.ആർ… ബി.ജെ.പി നേട്ടം ഉണ്ടാക്കാത്തതിനും സി.പി.എം തകർച്ചക്കും കാരണം….

    വ്യക്തമായ ഭൂരിപക്ഷത്തോടെ മാവേലിക്കര നഗരസഭയിൽ കോൺഗ്രസ് അധികാരത്തിൽ വന്നിരിക്കുകയാണ്. അധികാര തുടർച്ചയാണ് കോൺഗ്രസ് നേടിയതെങ്കിലും ഈ വലിയ വിജയം കോൺഗ്രസ് പ്രസ്ഥാനത്തിനും അതിലുപരി തിരഞ്ഞെടുപ്പ്  പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരനും അഭിമാനിക്കാവുന്ന നേട്ടമാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ എതിർച്ചേരിയുടെ രാഷ്ട്രീയ, സാമുദായിക നീക്കങ്ങളെ തിരിച്ചറിഞ്ഞ് വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനും മത്സരിപ്പിക്കാനും കഴിഞ്ഞത് കോൺഗ്രസിന് നേട്ടമായി. ഇത് തന്നെയാണ് കോൺഗ്രസ് വിജയത്തിന്റെ അടത്തറ പാകിയതും. ബി.ജെ.പിക്ക് നിർണ്ണായക സ്വാധീനമുള്ള മാവേലിക്കരയിൽ കഴിഞ്ഞ തവണ നേടിയ 9 സീറ്റുകളിലേക്ക് ഇത്തവണ എത്താൻ  സാധിക്കാതിരുന്നത് അവരുടെ സ്ഥാനാർത്ഥി  നിർണ്ണയത്തിലെ പോരാഴ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സിറ്റിംഗ് സീറ്റുകളിൽ പോലും മികച്ച പോരാട്ടം കാഴ്ചവെക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. മണ്ഡലം  ഭാരവാഹിത്വത്തിൽ ഉണ്ടായ തർക്കവും ബി.ജെ.പി  സംഘടന സംവിധാനത്തെ  ബാധിച്ചു. തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന കുമ്മനം രാജശേഖരൻ അടക്കം വന്നുനിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതുകൊണ്ടാണ് വലിയ നാണക്കേടിൽ നിന്ന് ബി.ജെ.പിക്ക് കരകയറാനായത്. …

    Read More »
  • മാവേലിക്കര തെക്കേക്കരയിൽ കോൺഗ്രസ് വട്ടപൂജ്യം

    സംസ്ഥാനത്തൊട്ടാകെ കോൺഗ്രസ് വലിയ വിജയം നേടിയപ്പോഴും മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് രൂപീകരിക്കപ്പെട്ട ശേഷം ഇത് ആദ്യമായാണ് ഇത്രയും മോഷം അവസ്ഥ കോൺഗ്രസിന് തെക്കേക്കരയിൽ സംഭവിക്കുന്നത്. രണ്ട് സീറ്റുകൾ ഉണ്ടായിരുന്ന ബി.ജെ.പി 5 സീറ്റിലേക്ക് ഉയർന്നപ്പോഴും കോൺഗ്രസിന്  പാനൽ വോട്ടുള്ള തെക്കേക്കരയിൽ  പാർട്ടിക്ക് ഒരാളിനെ പോലും വിജയിപ്പിക്കാൻ സാധിച്ചില്ല. പഞ്ചായത്തിലെ 20 സീറ്റുകളിലും 3 ബ്ലോക്ക് പഞ്ചായത്ത സീറ്റിലും കോൺഗ്രസ് അമ്പേ  പരാജയപ്പെട്ടു.  ബ്ലോക്ക് പഞ്ചായത്തിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുന്ന അവസ്ഥവരെ ഉണ്ടായി. ഒരോ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോൺഗ്രസ് കൂടുതൽ കൂടുതൽ ദുർബലമാകുന്നതാണ് തെക്കേക്കരയിലെ കാഴ്ച. ഓരോ തിരഞ്ഞെടുപ്പ് കാലത്തും കോൺഗ്രസിലെ  പ്രധാന നേതാക്കൾ  കൂട്ടത്തോടെ കോൺഗ്രസ് വിട്ടുപോകുന്നു.  കഴിഞ്ഞ  തിരഞ്ഞെടുപ്പിന് ശേഷം ഡി.സി.സി അംഗം രാധാകൃഷ്ണക്കുറുപ്പും സംഘവും കോൺഗ്രസ് വിട്ട് കേരള കോൺഗ്രസിൽ ചേരുകയും ഇടത് പാളയത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഡി.സി.സി ജനറൽ സെക്രട്ടറി സുധീറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസിൽ നിന്ന് രാജിവെച്ച് സ്വതന്ത്രരായി മത്സരിച്ചു. ഇതോടെ കോൺഗ്രസ് തെക്കേക്കരയിൽ കൂടുതൽ ദുർബലമാകുകയായിരുന്നു.  മണ്ഡലം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട തർക്കമാണ്  കോൺഗ്രസിലെ ഒരു വിഭാഗം പാർട്ടി വിടാൻ കാരണം.  കാലാകാലങ്ങളിൽ കീഴ്ഘടകങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിക്ക് കഴിയാതെ പോയതാണ് ഇത്രവലിയ പരാജയം തെക്കേക്കര പഞ്ചായത്തിൽ കോൺഗ്രസിന് ഉണ്ടാകുവാൻ കാരണം. കേരള സമൂഹം കോൺഗ്രസിന് അനുകൂലമായി നിന്ന ഈ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും വിജയിക്കാത്ത കേരളത്തിലെ ഒരേയൊരു പഞ്ചായത്താവും തെക്കേക്കര. ഈ പരാജയത്തിന് ബ്ലോക്ക കോൺഗ്രസ് നേതൃത്വമാണ് മറുപടി പറയേണ്ടത്.

    Read More »
Back to top button