15കാരിയെ തട്ടിക്കൊണ്ടുപോയി 25000 രൂപയ്ക്ക് വിറ്റ കേസ്…പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ….

മനുഷ്യക്കടത്ത് കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി വീണ്ടും പിടിയിൽ. അസം സ്വദേശി നസിദുൽ ഷെയ്ഖ് ആണ് പിടിയിലായത്. 2023 ൽ 15 കാരിയായ അസം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി 25000 രൂപയ്ക്ക് വിറ്റു എന്നാണ് കേസ്. നല്ലളം പൊലീസ് അസമിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്ന വഴിയാണ് 2024 നവംബറിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത്. അന്വേഷണസംഘം വീണ്ടും അസമിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. 

Related Articles

Back to top button