രാമങ്കരിയിലെ ചിക്കൻ സെന്‍ററിൽ നിന്ന് ഭക്ഷണം കഴിച്ചു… കാറെടുക്കവേ.. നിയന്ത്രണം വിട്ട് ഫുട്പാപാത്തിലേക്ക് പാഞ്ഞ് കയറി…
കുട്ടനാട്: ആലപ്പുഴയിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എ. സി റോഡിൽ മാമ്പുക്കഴക്കരി ജംഗ്ക്ഷനിലെ കടകൾ ഇടിച്ചുതകർത്തു. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശിയായ കെ. ജെ തോമസിന്റെ ബേക്കറിയും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്ന മാമ്പുഴക്കരി വെൻപഴശ്ശേരി രാജേന്ദ്രന്റെ പെട്ടിക്കടയുമാണ് പൂർണ്ണമായും തകർന്നത്. കഴിഞ്ഞരാത്രി 11.30ഓടെയായിരുന്നു അപകടം. മുട്ടാർ സ്വദേശികളായ ആഷിക്ക്, ജെ. തോമസ് എന്നിവരാണ് കാറിലുണ്ടായിരുന്നതെന്ന് രാമങ്കരി പൊലീസ് പറഞ്ഞു.
ഇവർ കഴിഞ്ഞ രാത്രി രാമങ്കരിയിലെ ക്നനായ പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന ചിക്കൻ സെന്ററിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. മാമ്പുഴക്കരി ജംഗ്ക്ഷനിൽവച്ച് നിയന്ത്രണം വിട്ട കാർ ഇടതുവശത്തെ ഫുഡ്പാത്തിലൂടെ കയറി സമീപത്തെ ബേക്കറി കടയും പെട്ടിക്കടയും തകർത്ത ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. യുവാക്കളിലൊരാൾക്ക് താടിയെല്ലിന് സാരമായി പരുക്കേറ്റെന്നാണ് വിവരം. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതുസമയവും ഏറെ തിരക്കുള്ള ഇവിടെ അപകടം രാത്രിയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.