മാരുതി ബലേനോ നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത് സമീപത്തെ മതിലിലേക്ക്.. വീട്ടുകാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്..

നൂറാണി ജംഗ്ഷനിൽ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. വൈകിട്ട് 4.30 ഓടെ പാച്ചല്ലൂരിന് സമീപമായിരുന്നു സംഭവം. നൂറാണി ജംഗ്ഷനിലൂടെ എത്തിയ മാരുതി ബലേനോ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറിയായിരുന്നു അപകടമുണ്ടായത്. സോമരാജൻ എന്ന ആളുടെ വീടിന്റെ മതിൽ അപകടത്തിൽ പൂർണ്ണമായും തകർന്നു. വാഹനം പാഞ്ഞെത്തിയത് കണ്ട വീട്ടുകാർ ഓടി മാറിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന ആർക്കും കാര്യമായ പരിക്കില്ല.

Related Articles

Back to top button