പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം…. ബൈക്ക് യാത്രികനായ തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം

പാലക്കാട്: കോങ്ങാട് മാഞ്ചേരിക്കാവിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ തമിഴ്‌നാട് സ്വദേശിയാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോങ്ങാട് മാഞ്ചേരിക്കാവിൽ വെച്ച് നിയന്ത്രണം വിട്ട കാർ ബൈക്കുകളിൽ ഇടിച്ചായിരുന്നു അപകടം. ബൈക്കുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം. ഇദ്ദേഹത്തോടൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരാൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

കാറിലുണ്ടായിരുന്ന യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെയും പരിക്കേറ്റ മറ്റ് ബൈക്ക് യാത്രക്കാരെയും ഉടൻ തന്നെ പാലക്കാട്ടെ ജില്ലാ ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സമുണ്ടായി. കോങ്ങാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

Related Articles

Back to top button