എംസി റോഡിൽ വാഹനാപകടം…നഴ്സിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം….

തിരുവനന്തപുരം: എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ശ്രീരാമകൃഷ്ണ നഴ്സിങ് കോളെജ് വിദ്യാർഥി പുനലൂർ ചെമ്മണ്ണൂർ പത്തേക്കർ കൈലാസ് മന്ദിരത്തിൽ ജഗത് വിജയ് (23) ആണ് മരണപ്പെട്ടത്. എം.സി റോഡിൽ കീഴായിക്കോണം ജങ്ഷനു സമീപത്താണ് അപകടം. കിളിമാനൂർ ഭാഗത്തുനിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ജീപ്പും എതിരെ വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജഗത് വിജയ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പൊലീസ് നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.അജയകുമാറിന്‍റെയും സോജകുമാരിയുടെയും മകനാണ്

Related Articles

Back to top button