ബുള്ളറ്റ് കാറുമായി കൂട്ടിയിടിച്ച് അപകടം.. യുവാവിന് ദാരുണാന്ത്യം…

bullet car accident one died

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാർത്തികപ്പള്ളി മഹാദേവി കാട് വിഷ്ണു ഭവനത്തിൽ വിഷ്ണു (27) ആണ് മരിച്ചത്. തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ പൊടിയാടി പുളിക്കീഴ് പാലത്തിന് സമീപം വെച്ച് ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. വിഷ്ണു ഓടിച്ചിരുന്ന ബുള്ളറ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു.

Related Articles

Back to top button