ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി.. പിന്നാലെ രക്തത്തിൽ കുളിച്ച് നഗ്നനൃത്തം..

2024 ജൂലൈയിൽ ആൽബർട്ട് അൽഫോൻസോ, പോൾ ലോങ്‌വർത്ത് എന്നീ ദമ്പതികളെ കൊലപ്പെടുത്തിയതിന് ഒരു വർഷത്തിന് ശേഷം ബ്രീട്ടീഷ് അഡൽട്ട് സിനിമാതാരം യോസ്റ്റിൻ ആൻഡ്രസ് മോസ്‌കേര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ദമ്പതിമാരെ കൊലപ്പെടുത്തിയ ശേഷം ഇയാൾ രക്തത്തിൽ കുളിച്ച് നഗ്ന നൃത്തം ചെയ്യുകയും അത് റിക്കോർട്ട് ചെയ്യുകയും ചെയ്തെന്നും കോടതി കണ്ടെത്തി.

കഴിഞ്ഞ വർഷം ദമ്പതികളുടെ ഫ്ലാറ്റിൽ വെച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. ആൽബർട്ട് അൽഫോൻസോയുമായി ഇയാൾക്കുള്ള അടുപ്പമായിരുന്നു കൊലപാതകത്തിലെത്തിച്ചതെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകത്തിന് ശേഷം ഇയാൾ മൃതദേഹങ്ങൾ ഒരു സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. വിചാരണയ്ക്ക് മുമ്പ് കുറ്റം സമ്മതിച്ച ഇയാൾ പിന്നീട് മാറ്റിപ്പറഞ്ഞെങ്കിലും കോടതി അത് മുഖവിലയ്ക്കെടുത്തില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

തൻറെ ഗേ സുഹൃത്തായിരുന്ന ആൽബർട്ടിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച യോസ്റ്റിൻ, പോൾ ലോങ്‌വർത്തിനെ കൊലപ്പെടുത്തിയത് ആൽബർട്ടാണെന്നായിരുന്നു വാദിച്ചത്. എന്നാൽ കൊലയ്ക്ക് ശേഷമുള്ള യോസ്റ്റിൻറെ പ്രവർത്തി, ഇരുകൊലപാതകങ്ങളും ചെയ്തത് യോസ്റ്റിനാണെന്ന നിഗമനത്തിൽ കോടതിയെ കൊണ്ടെത്തിച്ചു. യോസ്റ്റിൻ ആൻഡ്രസ് മോസ്‌കേരയ്ക്ക് നേരത്തെയും മറ്റ് മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നെന്ന് വിചാരണ വേളയിൽ പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു.

കൊലയ്ക്ക് ശേഷം ആൽബർട്ട് അൽഫോൻസോയുടെ അക്കൗണ്ടിൽ നിന്നും ഇയാൾ തൻറെ അക്കൗണ്ടിലേക്ക് പണം മാറ്റിയിരുന്നതായും കോടതി കണ്ടെത്തി. 4000 ഡോളർ മാറ്റാൻ ശ്രമിച്ചെങ്കിലും 900 ഡോളർ മാത്രമാണ് ഇയാൾക്ക് പിൻവലിക്കാൻ സാധിച്ചതെന്നും കോടതി കണ്ടെത്തി. മൃതദേഹങ്ങൾ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അതുവഴി പോയ ഒരു സൈക്കിൾ യാത്രക്കാരൻ ഇത് കാണുകയും യോസ്റ്റിനെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, പിന്നീട് ഇയാൾ പോലീസിൻറെ പിടിയിലായെന്നും റിപ്പോർട്ടുകൾ പറയുന്നു.

Related Articles

Back to top button