ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ 13കാരന് സൂര്യാഘാതമേറ്റു

കാഞ്ഞങ്ങാട് 13കാരന് സൂര്യാഘാതമേറ്റു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ജുബൈറിനാണ് സൂര്യാഘാതമേറ്റത്. സ്‌കൂൾ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു സൂര്യാഘാതം ഏറ്റത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പൊള്ളലേറ്റതിൻറെ പാടുകൾ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടുകയും ചെയ്തു.

അതേസമയം,സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു.വയനാട്, ഇടുക്കി ജില്ലകളിൽ ഒഴികെ മറ്റെല്ലായിടങ്ങളിലും യെല്ലോ അലർട്ട് ആണ്. 19ാം തീയതി വരെ പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button