തളിക്കുളത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു
തൃശ്ശൂർ തളിക്കുളത്ത് വിനോദ സഞ്ചാരി കടലിൽ മുങ്ങിമരിച്ചു. കോയമ്പത്തൂർ റോസ് ഗാർഡൻ സ്വദേശി അശ്വന്ത് (19) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ തളിക്കുളം നമ്പിക്കടവിന് തെക്ക് ഭാഗത്തായിരുന്നു സംഭവം. അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് അശ്വന്ത് സ്നേഹതീരത്ത് എത്തിയത്. കടലിൽ കുളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. വലപ്പാട് പൊലീസിന്റെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ മത്സ്യ തൊഴിലാളികളും നാട്ടുകാരും ചേർന്ന് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനിടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.