വെൽഡിം​ഗ് തൊഴിലാളി പുഴയിൽ വീണത് ഷാപ്പിൽ മദ്യപിച്ചു കൊണ്ടിരിക്കവേ…മണലൂർ പുഴയിൽ കാണാതായ യുവാവിന്റെ….

മണലൂർ ഏനാമാവ് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വടൂക്കര സ്വദേശി ജെറിൻ (26) ൻ്റെ മൃതദേഹമാണ് ഏനാമാവ് കെട്ടുങ്ങലിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. മണലൂർ ഏനാമാവ് സ്റ്റീൽ പാലത്തിന് സമീപത്തെ ഷാപ്പിൽ മദ്യപിക്കാനെത്തിയ യുവാവിനെ ഇന്നലെയാണ് പുഴയിൽ കാണാതായത്. പുഴയിലേക്ക് ഇറങ്ങി നീന്തിയ യുവാവ് താഴ്ന്നു പോകുകയായിരുന്നു.

വെൽഡിങ്ങ് തൊഴിലാളിയായ ജെറിനടക്കം അഞ്ചംഗ സംഘം 2 മണിയോടെയാണ് മണലൂർ കടവ് ഷാപ്പിൽ മദ്യപിക്കാനെത്തിയത്. ഇതിനിടെ ജെറിൻ പുഴയിലേക്ക് എടുത്ത് ചാടി പുഴയുടെ മധ്യഭാഗം വരെ നീന്തിയ ശേഷം മുങ്ങി പോകുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നാട്ടിക, ഗുരുവായൂർ ഫയർഫോഴ്സും അന്തിക്കാട് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെയാണെ ജെറിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

Related Articles

Back to top button