ചപ്പാത്തിലൂടെ മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടം…ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി…..

കോതമംഗലം മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിൻ്റെ മൃതദേഹം ആറാം ദിവസം കണ്ടെത്തി. കഴിഞ്ഞ 5 ദിവസങ്ങളിൽ നേവിയുടെയും ഫയർഫോഴ്സ് സ്കൂബ, എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. പൂയംകുട്ടി, ബ്ലാവനക്കടവിന് സമീപത്ത് പുഴയിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടമ്പുഴ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

ബസ് ജീവനക്കാരനായ ബിജു രാവിലെ ചപ്പാത്തിലൂടെ മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടംമുണ്ടായ‌ത്. ശക്തമായ മഴയെ തുടർന്ന് രാത്രി ചപ്പാത്ത് വെള്ളത്തിനടിയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്സിന്റെ സ്കൂബി ടീമും സംഭവസ്ഥലത്ത് പരിശോധന ഊർജിതമാക്കിയിരുന്നു. കൈവരി ഇല്ലാത്ത ചപ്പാത്തിൽ നേരത്തെയും അപകടങ്ങൾ ഉണ്ടായിരുന്നതായും അധികൃതർ സുരക്ഷയൊരുക്കാൻ ഒന്നും ചെയ്തില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.

Related Articles

Back to top button