നാല് ദിവസം നീണ്ട തിരച്ചിൽ.. വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി..
നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടിയിലെ അഷറഫ് വളശ്ശേരിയുടെ മകൻ അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മഞ്ചേരി തുറക്കൽ എസ്എംഎസ് എച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർഥിയാണ് അലൻ.
അപകടം നടന്ന് നാലാം ദിവസമാണ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തത്. അപകടസ്ഥലത്ത് നിന്നും 100 മീറ്റർ താഴെ സിയാൽ ഡാമിന്റെ സമീപത്തതായിരുന്നു മൃതദേഹം കിടന്നിരുന്നത്. സുഹൃത്തുക്കളായ ആറംഗ സംഘം സംഘത്തിനോടൊപ്പം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മഞ്ചേരിയിൽ നിന്നും അലൻ പങ്കയത്ത് എത്തിയത്. ഇവിടെ വെച്ച് ഒഴുക്കിൽപ്പെട്ട അലനെ സുഹൃത്ത് രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.