ആരോ പുഴയിലേക്ക് ചാടിയെന്ന് നാട്ടുകാര്‍… ഒരു ജോഡി ചെരിപ്പും കണ്ണടയും…പിന്നാലെ കിട്ടിയത് ആജ്ഞാത മൃതദേഹം…
ഇന്നലെ ഉച്ചയോടെ നെല്യാടി പാലത്തില്‍ നിന്ന് ആരോ പുഴയിലേക്ക് ചാടിയെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയോടെ കൊയിലാണ്ടി നെല്യാടി പാലത്തില്‍ നിന്ന് ആരോ പുഴയിലേക്ക് ചാടിയെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പാലത്തിന് സമീപത്ത് നിന്ന് ഒരു ജോഡി ചെരിപ്പും കണ്ണടയും കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനായിട്ടില്ല.
പാലത്തിന് സമീപത്ത് നിന്നും 15 മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. വെള്ള മുണ്ടും പച്ച നിറത്തിലുള്ള ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.